Monday, May 20, 2024

നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി; വിവാഹവാഗ്ദ‌ാനം നൽകി പീഡിപ്പിച്ചു ,11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ പോലീസ് കേസ്

Newsനിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി; വിവാഹവാഗ്ദ‌ാനം നൽകി പീഡിപ്പിച്ചു ,11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ പോലീസ് കേസ്

ചെറുവത്തൂർ(കാസർകോട്): വിവാഹവാഗ്ദ‌ാനം നൽകി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീ(34)മിനെതിരേ പോലീസ് കേസെടുത്തു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ കാസർകോട് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളം കടവന്ത്ര, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടൽമുറിയിൽവെച്ച് മർദിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനൽകിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടർന്ന് ഇവർ തമ്മിൽ പരിചയത്തിലായെന്നും സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയിൽ പറയുന്നു.

2023 മാർച്ച് 21-നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മർദിച്ചത്. ഇതിനിടെ രണ്ടുതവണ ഗർഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗർഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പരാതിക്കാരിയെ ശനിയാഴ്‌ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് ഹൊസ്‌ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. മാർച്ച് 21-ന് ഹോട്ടലിൽ ഇരുവരും ഡീലെക്‌സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജർ പോലീസിനോട് പറഞ്ഞു. ചന്തേര എസ്.ഐ. എം.വി.ശ്രീദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles