Wednesday, May 1, 2024

പരസ്പരസമ്മതത്തോടെയെന്ന് ലൈംഗികബന്ധമെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റ്; മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

Newsപരസ്പരസമ്മതത്തോടെയെന്ന് ലൈംഗികബന്ധമെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റ്; മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പരസമ്മതത്തോടെയെന്ന് ലൈംഗികബന്ധമെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് ജാമ്യം അനുവദിക്കാൻ ഹൈക്കോടതി തയ്യാറായത്. ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ലൈംഗികബന്ധത്തിനുശേഷം പണം നൽകിയതും ചാറ്റിൽ ഉണ്ടായിരുന്നു. ഈ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇതിനുശേഷം ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

വാട്സാപ്പ് ചാറ്റുകളാണ് കോടതി പ്രധാനമായും തെളിവുകളായി കണ്ടത്. ഈ വാട്സാപ്പ് ചാറ്റുകൾ കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇവർ പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് വാട്സാപ്പ് ചാറ്റിൽനിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.

കൂടാതെ ലൈംഗികബന്ധത്തിനുശേഷം കേസിൽ പ്രതിയായ 46കാരൻ 5000 രൂപ നൽകിയതായും വാട്സാപ്പ് ചാറ്റിലുണ്ട്. ഇതുകൂടി കണക്കിലെടുത്താൻ കേസിൽ ജാമ്യം നൽകിക്കൊണ്ട് ഒരു ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. 10000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിൽ റിമാൻഡിലായിരുന്ന 46കാരൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles