Wednesday, May 1, 2024

കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

Newsകെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണമെന്നും കോടതി നിർദേശിച്ചു.

കെ.എസ്. ആർ.ടി.സിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ ചാലക്കുടിയിലെ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജീവനക്കാർക്ക് സൊസൈറ്റി വഴി വായ്പ എടുക്കാനുള്ള അവസരമുണ്ട്. ഈ വായ്പ കെ.എസ്. ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നാണ് പിടിക്കുന്നത് പിന്നീട് അത് സൊസൈറ്റിയിൽ തിരിച്ചടയ്ക്കുകയാണ് പതിവ്. എന്നാൽ കുറച്ചു നാളുകളായി ശമ്പളത്തിൽ നിന്ന് പിടിക്കുന്നുണ്ടെങ്കിലും സൊസൈറ്റിയിലേക്ക് അടയ്ക്കുന്നില്ല ഇതിനെതിരായി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി മൂല്യ നിർണ്ണയ നടത്താനുള്ള ഉത്തരവിട്ടിട്ടുള്ളത്.

spot_img

Check out our other content

Check out other tags:

Most Popular Articles