Monday, May 20, 2024

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ; കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരം, ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്, വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്

Newsയുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ; കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരം, ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്, വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരമാണെന്നും കഴക്കൂട്ടത്ത് യുവതിക്കെതിരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ വനിത കമ്മീഷൻ വാർത്തകുറിപ്പിൽ വ്യക്തമാക്കി. കേസ് സമയബന്ധിതമായി അന്വേഷിക്കാനും ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ട് ഡിജിപിക്ക് വനിത കമ്മീഷൻ കത്ത് നൽകി. അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ച് നാല് ദിവസത്തിനകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശിച്ചു.

അതേസമയം, കഴക്കൂട്ടത്ത് ഗോഡൗണിൽ യുവതി പീഡനത്തിരയായ സംഭവത്തിൽ പ്രതി കിരണിനെ റിമാന്റ് ചെയ്തു. കിരൺ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും, വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക് സംഘം പരിശോധന നടത്തി. ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. പിന്നാലെ വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകൾ കെട്ടിയിട്ടായിരുന്നു യുവതിയെ ബലാത്സംഗം ചെയ്തത്. ദൃശ്യങ്ങൾ മൊബൈൽ പകർത്തിയ പ്രതി യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടർന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണിൽ നിന്ന് പിടികൂടി.

spot_img

Check out our other content

Check out other tags:

Most Popular Articles