Friday, May 10, 2024

തെരുവുനായ കുറുകെ ചാടി; അപകടത്തിൽ വീട്ടമ്മ മരിച്ചു

Newsതെരുവുനായ കുറുകെ ചാടി; അപകടത്തിൽ വീട്ടമ്മ മരിച്ചു

തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കുത്തന്നൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനിക്കുട്ടി എന്ന യുവാവിന് പരിക്കേറ്റു.

ബുധനാഴ്ച വൈകീട്ട് ഇരുവരും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ, തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതോടെ വാഹനം മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച മരിക്കുകയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles