Wednesday, May 1, 2024

ബ്രാഹ്‌മണരുടെ കാല്‍കഴുകിച്ചൂട്ട് ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

FEATUREDബ്രാഹ്‌മണരുടെ കാല്‍കഴുകിച്ചൂട്ട് ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശ ക്ഷേത്രത്തിലെ ബ്രാഹ്‌മണരുടെ കാല്‍കഴുകിച്ചൂട്ട് ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. നേരത്തെ സംഭവം വിവാദമായതോടെ ദേവസ്വം മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു.


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ പാപപരിഹാരത്തിനെന്ന പേരിലാണ് വഴിപാട് നടക്കുന്നത്. പന്ത്രണ്ട് ബ്രാഹ്‌മണരെ ഇരുത്തി അവരുടെ കാല്‍ കഴുകുന്നതാണ് വഴിപാട്. ഈ വഴിപാടിന് 20,000 രൂപയാണ് ചെലവ്.

ഇത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പെട്ടതോടെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള പ്രാകൃത ആചാരങ്ങള്‍ ഒഴിവാക്കണമെന്നാണ് മന്ത്രി ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്

spot_img

Check out our other content

Check out other tags:

Most Popular Articles