Monday, May 6, 2024

കോവിഡ് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾ മാറ്റിവെച്ചു

FEATUREDകോവിഡ് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങൾ മാറ്റിവെച്ചു. അടുത്ത മാസം മഞ്ചേരിയില്‍ തുടങ്ങാനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിയത്.


ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരെ നടത്താനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിവെച്ചത്.

കോവിഡ് വ്യാപിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കുകയാണെന്നും കോവിഡ് സാഹചര്യം മാറുന്നതിന് അനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തിയ്യതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫുട്‌ബോള്‍ ഫെഡറേഷനും പ്രാദേശിക സംഘാടകരും ചര്‍ച്ച നടത്തി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. കാണികളെ പ്രവേശിപ്പിക്കാതെ ടൂര്‍ണമെന്റ് നടത്തുന്നതിന് സംഘാടകര്‍ താത്പര്യം പ്രകടിപ്പിച്ചില്ല

spot_img

Check out our other content

Check out other tags:

Most Popular Articles