Sunday, May 5, 2024

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 24 ജീവനക്കാർക്ക് കോവിഡ്

FEATUREDകാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 24 ജീവനക്കാർക്ക് കോവിഡ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 24 ജീവനക്കാർ കോവിഡ് പോസിറ്റീവായി. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡോക്ടർമാർ, നഴ്സുമാർ, എക്സ് റേ, ലബോറട്ടറി, ഫാർമസി, എന്നിവരെ കൂടാതെ മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർക്കും കോവിഡ് പോസിറ്റീവായി.

24 മണിക്കൂറും പ്രവർത്തിച്ചിരുന്ന എക്‌സ് റേ വിഭാഗത്തിന്റെ പ്രവർത്തന സമയം വെട്ടിക്കുറച്ചു.
സൂപ്രണ്ട് ഉൾപ്പെടെ 24 ഡോക്ടർമാരും 33 നഴ്‌സുമാരും‍ നാല് എൻഎച്ച്എം ജീവനക്കാരുമാണ് ‍ ആശുപത്രിയിലുള്ളത്. ഇതിൽ ദിവസവും 14 ഡോക്ടർമാരാണ് ഒപി വിഭാഗത്തിൽ ജോലി ചെയ്യുന്നത്.

5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചതോടെ നിലവിലുള്ള ഡോക്ടർമാർ അധിക സമയം ജോലിയെടുക്കുകയാണ്. ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക വിഭാഗം ഇല്ലാത്തതാണ് ജീവനക്കാർക്ക് കോവിഡ് ബാധിക്കാൻ കാരണമെന്ന് ആരോപണമുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles