ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം

0
1037
Google search engine

എരുമേലി കൊടിത്തോട്ടത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.റെജി പന്തലാടിക്കൽ,ബിജു പുതുവൽപുരയിടം,തങ്കച്ചൻ കാരയ്ക്കാട്,അനിൽ ആലക്കൽ, തുണ്ടത്തിൽ രമണി എന്നിവരുടെ വീടുകൾക്കാണ് കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ നാശനഷ്ടങ്ങളുണ്ടായത്.വീടുകളിലെ വയറിംഗിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമാണ് നാശനഷ്ട്ടങ്ങൾ കൂടുതലായി സംഭവിച്ചത്.ലക്ഷങ്ങളുടെ നാശ നഷ്ട്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.

മിന്നൽ രക്ഷാചാലകം

120 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കൊടിത്തോട്ടം മേഖലയിൽ ഇടിമിന്നൽ രക്ഷാചാലകങ്ങൾ 6 എണ്ണമുണ്ടെങ്കിലും പലതും പ്രവർത്തനക്ഷമമല്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ഇവിടെ അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാകണം.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here