എം. വി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദ​ഗ്ധ സംഘമെത്തി

0
57

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി. ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എന്നിവരാണ് എത്തിയത്‌. എം. വി ജയരാജനെ വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

എം. വി ജയരാജന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെന്റിലേറ്ററിൻ്റെ സഹായം തേടിയിരുന്നു. ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവുമുണ്ട്. നിലവിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിലാണ് ജയരാജൻ.

LEAVE A REPLY

Please enter your comment!
Please enter your name here