നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി

0
74

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി. നാല്‍പത് നിര്‍ണായക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാന നേതാക്കളും പൊതുസമ്മതരും ഈ മണ്ഡലങ്ങളില്‍ മത്സരത്തിനിറങ്ങും. ദേശീയ നേതാക്കള്‍ ഈ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തും.

കോണ്‍ഗ്രസിന്റെ തകര്‍ച്ച ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമാണിത്. നേരത്തെ ബിജെപി നാല്‍പത് നിയോജകണ്ഡലങ്ങളുടെ പട്ടിക കേന്ദ്രത്തിന് നല്‍കിയിരുന്നു. ഈ മണ്ഡലങ്ങളില്‍ ശക്തമായ മത്സര സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പട്ടിക നല്‍കിയത്. ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

നാല്‍പത് മണ്ഡലങ്ങളിലെങ്കിലും രണ്ടാംസ്ഥാനത്ത് എത്തുകയെന്നതാണ് ബിജെപി ലക്ഷ്യം. മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളിലാണ് പ്രചാരണം ശക്തമാക്കാനുള്ള ബിജെപിയുടെ തീരുമാനം. പ്രധാന മത്സരം ബിജെപിയും സിപിഐഎമ്മും തമ്മിലാണെന്ന തരത്തില്‍ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here