ഉമ്മൻചാണ്ടിക്ക് പുതിയ പദവി; ഇനി മുതൽ തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ ,ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം പത്തംഗങ്ങൾ

0
122
Google search engine

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഉമ്മൻ‌ചാണ്ടിയെ നിയമിച്ചു . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ, കെസി വേണുഗോപാൽ,കെ മുരളീധരൻ, കെ സുധാകരൻ എന്നിവരും കമ്മിറ്റിയിൽ ഉണ്ട് . പത്തുപേരടങ്ങിയ കമ്മിറ്റിയാണിത് .
സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാഡിന്റെ ഷേക്ഹാമായ ഇടപെടലുകൾ ഉണ്ടാക്കും എന്നുറപ്പാണ് . തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര നേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ.കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല .സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ച കേരളയാത്ര നടത്തിയത് ശേഷമാണു ഉണ്ടാവുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം എ കെ ആന്റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാക്കും .
നിയമസഭാ തിരഞ്ഞെടുപ്പിൽ നേരെത്തെ തന്നെ ഉമ്മൻ‌ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നു.ഉമ്മൻചാണ്ടിയും മത്സരിക്കണമെന്ന നിർദേശത്തിന് ഹൈക്കമാന്റ് പച്ചക്കൊടി കാണിച്ചുവെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്തു . ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാന്റ് തീരുമാനം എടുക്കുന്നില്ല. ഒരു മുഖ്യമന്ത്രി സ്ഥാനാര്ഥിയെയും മുന്നോട്ടു വച്ചാകില്ല കോൺഗ്രസ്സും യുഡിഎഫും തിരഞ്ഞെടുപ്പിനെ നേരിടുക . മുഖ്യമന്ത്രി ആരെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കും എന്നും ഹൈക്കമാന്റ് വൃത്തങ്ങൾ പറഞ്ഞു .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here