കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം

0
143
Google search engine

കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺഗ്രസിന്‍റെ പ്രതിഷേധം. രാജ്ഭവനുകളുടെ മുന്നിലാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. ഡൽഹി ​ഗവർണർ അനിൽ ബൈജാലിന്റെ ഔദ്യോ​ഗിക വസതിക്ക് മുന്നിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും പ്രതിഷേധവുമായി എത്തി.ബി.ജെ.പി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോൺഗ്രസ്​ ഒന്നിനോടും അനുകമ്പ കാണിക്കില്ല. ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല, പക്ഷേ അവരെ ഇല്ലാതാക്കാൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പഞ്ചാബ്​, രാജസ്​ഥാൻ, ഹരിയാന എന്നീ സംസ്​ഥാനങ്ങളിലെ കർഷകർ 50 ദിവസത്തിലധികമായി രാജ്യതലസ്​ഥാനത്ത്​ പ്രക്ഷോഭം തുടരുകയാണ്. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here