എരുമേലിയിലും ഇനി 20 രൂപക്ക് ഉച്ചഭക്ഷണം; എരുമേലി കുടുംബശ്രീ ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി ഉദ്ഘാടനം ചെയ്തു

0
295
Google search engine

എരുമേലി: എരുമേലി പഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിനെ വിശപ്പുരഹിത പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് ജനകീയ ഹോട്ടലിൻ്റെ ഉദ്ദേശ്യം എന്നും ,എരുമേലി പഞ്ചായത്തിൽ ആരും പട്ടിണി കിടന്ന് മരിക്കരുത് എന്നതാണ് ഉദ്ദേശ്യം എന്നും പ്രസിഡണ്ട് പറഞ്ഞു. കൂടാതെ 5 കുടുംബശ്രീ വനിതകൾക്ക് ജോലി നൽകാൻ സാധിച്ചത് വലിയ ഒരു കാര്യം ആണെന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി പറഞ്ഞു .വൃത്തിയും, രുചികരവുമായ ഉച്ചഭക്ഷണം 20 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ലഭിക്കും.ഉച്ചയൂണ് വിജയമാവുകയാണെങ്കിൽ രാവിലെയും, ഉച്ചക്ക് ശേഷവുമുള്ള ഭക്ഷണത്തെ പറ്റിയലോചിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു.ചടങ്ങിൽപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ജെ ബിനോയി സെക്രട്ടറി വിജയൻ, പഞ്ചായത്ത് ജീവനക്കാർ ,കു ടുംബശ്രീ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here