വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങണം നേതാക്കളെല്ലാം; കെ.എം.അഭിജിത്ത്

0
170
Google search engine

യൂത്ത് കോൺഗ്രസിന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യുവും . കോൺഗ്രസിലെ എല്ലാ തട്ടിലുള്ള നേതാക്കളും വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയാൽ തീരാവുന്ന പ്രേഷണമേ പാർട്ടിയിൽ ഉള്ളുവെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പറഞ്ഞു.പാർട്ടിയിൽ നേതാക്കളോടുള്ള വിധേയത്വം കൂടുന്നു , ഇത് സ്ഥാനാർഥി നിർണയത്തിൽ അപാകത സൃഷ്ടിക്കുന്നു. അഭിജിത്തിന്റെ അഭിപ്രായത്തിൽ ചെറുപ്പക്കാർ കൂടുതലായി രാക്ഷ്ട്രിയത്തിലേക്ക് ഇറങ്ങിവരണമെന്നും , അങ്ങനെ കടന്നു വരുന്നവർക് നേരെ അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ അവരെ കൂടുതൽ സപ്പോർട്ചെയ്യണമെന്നും,കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്നും അഭിജിത്ത് പറഞ്ഞു.
കൂടാതെ ഈ അധ്യയന വർഷത്തെ പൊതു പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത് മാർച്ച് മാസമാണ് . ഇത് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. പഠിക്കാൻ സമയം കുറവാണു എന്നതാണ് പ്രധാന ന്യൂനത . അതിനാൽ പൊതു പരീക്ഷകൾ മെയ് മാസം അവസാനത്തേക്ക് മാറ്റണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.പഠന സിലബസ് പുനഃപരിശോധിക്കാനും സർക്കാർ തയ്യാറാകണമെന്ന് അഭിജിത്ത് പറഞ്ഞു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here