സിപിഎമ്മിൽ കടുത്ത നടപടി ; പന്തളം നഗരസഭയിൽ ബിജെപി മുന്നേറ്റം

0
177
Google search engine

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ ബിജെപി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സഘടനാതലത്തിൽ കടുത്ത നടപടിയുമായി സിപിഎം. കഴിഞ്ഞ തവണ 7 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഒറ്റയടിക്ക് 18 സീറ്റ് നേടിയാണ് അധികാരത്തിൽ എത്തിയത്. 15 സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫ് 8 സീറ്റിൽ ചുരുകുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ശ്രേദ്ധേയമായി മുന്നേറ്റം ഉണ്ടാക്കിയിട്ടും പന്തളത് ഏട്ടാ തിരിച്ചടി വളരെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. ഏരിയ സെക്രട്ടറി ഫസലിനെ സ്ഥാനത്തു നിന്ന് നീക്കി .സിപിഎം സംസ്ഥന കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത് .
ഏരിയ ലോക്കൽ തലത്തിൽ ഉണ്ടായ വീഴ്ചകൾ പരാജയത്തിന് പിന്നിലെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ . സിപിഎം ആഭ്യന്തരമായി നടത്തിയഅന്വേഷണത്തിലുംപ്രാദേശിക ഘടകത്തിലെ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ദ്രുവീകരണം തടയുന്നതിൽ കമ്മിറ്റികൾക്ക് വീഴ്ച ഉണ്ടായെന്നു കണ്ടെത്തി. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വിലയിരുത്തലിന് ചേർന്ന ജില്ലാ കമ്മിറ്റി ഏരിയ സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മട്ടൻ തീരുമാനിച്ചത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here