കേരളം കോൺഗ്രസിന് ആശ്വാസം ; ജോസ് കെ മാണി ഇന്ന് എംപി സ്ഥാനം രാജി വച്ചേക്കും , രാജ്യസഭാ എംപി സ്ഥാനത്തേക്ക് മൂന്ന് പേരുകൾ പരിഗണനയിൽ .

0
299
Google search engine

ജോസ് കെ മാണി എന്ന് എംപി സ്ഥാനം രാജി വച്ചേക്കും രാജി വച്ചേക്കും . ചൊവ്വയ്ച്ച രാത്രി ഡൽഹിയിലെത്തിയ ജോസ് കെ മാണി ഇന്ന് തന്നെ രാജി കത്ത് കൈമാറിയേക്കുമെന്നാണ് സൂചന. കേരളം കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരിക്കെ ലഭിക്കുമെന്നാണ് സൂചന. ആ സീറ്റിൽ ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കും. മുതിർന്ന നേതാക്കളായ പികെ സജീവ്,സ്റ്റെപ്‌ഫെൻ ജോർജ് , പിടി ജോസ്, എന്നിവരുടെ പേരുകളാണ് ഉയർന്നു വരുന്നത്.
തിരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നതിനാലാണ് രാജി തീരുമാനം വൈകിപ്പിച്ചത്. ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം . തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ എംപി സ്ഥാനം രാജി വെച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനാണ് തീരുമാനം. ജോസ് കെ മാണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടാത്ത അഭിമാന പ്രശ്നമാണ് . അതുകൊണ്ട് തന്നെ ഉറച്ച മണ്ഡലമേത് എന്ന വിലയിരുത്തൽ നടന്നതിന് ശേഷം മാത്രമേ മണ്ഡലം ഏതെന്നു നിശ്ചയിക്കൂ. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജൊസേക്ക് മാണിയുടെയും റോഷി അഗസ്റ്റിന്റെയും പേരുകൾ പരിഗണനയിൽ ഉണ്ട് . ജോസ് കെ മാണി പാലായിലോ കടുംത്തുരുത്തിയിലോ മൽസരിക്കാൻ സാധ്യത ഒരേ പോലെ നില്കുന്നുണ്ട് .
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ പതിയായിരത്തിനടുത്ത് ഭൂരിപക്ഷമാണ് എൽഡിഎഫ് ഉള്ളത് . കടുംത്തുരുത്തിയിൽ 15000ത്തിനടുത്തും. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ അല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന വിലയിരുത്തൽ ആണ് കേരളം കോൺഗ്രസ് മാണി ഗ്രൂപ്പിനകത്തുള്ളത്. അതിനാൽ പാലായിൽ ജോസ് കെ മാണി മത്സരിക്കുന്നെകിൽ റോഷി അഗസ്റ്റിൻ മത്സരിക്കും . നേരെ തിരിച്ചും സംഭവിക്കാം .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here