തെന്നിന്ത്യൻ താരം രശ്മിക മന്ദാനയെ നടിയുടെ മാനേജർ കബളിപ്പിച്ച് 80 ലക്ഷം തട്ടിയെടുത്തതായി റിപ്പോർട്ട്. നടിയുടെ കരിയറിന്റെ തുടക്കം മുതലുള്ള മാനേജരാണു തട്ടിപ്പു നടത്തിയത്. സംഭവത്തെക്കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാൽ മാനേജർ പണം തട്ടിയെടുത്തതു
മനസ്സിലാക്കിയതിനു പിന്നാലെ ഇയാളെ രശ്മിക പുറത്താക്കിയതായാണു വിവരം. നടിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണു വിവരം പുറത്തുവിട്ടത്. ബോളിവുഡ് ത്രില്ലർ മിഷൻ മജ്നുവാണു രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിലവിൽ അല്ലു അർജുൻ നായകനായ പുഷ്പ 2വിലാണു രശ്മിക അഭിനയിക്കുന്നത്.



