Saturday, October 10, 2026
HomeTOP NEWSKERALAമേല്‍ക്കൂര നിറയെ സോളാര്‍ പാനൽ; തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും

മേല്‍ക്കൂര നിറയെ സോളാര്‍ പാനൽ; തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും

Published on

തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട്.

നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി. ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കുകയും ചെയ്യാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് 6000 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും.

2020 ല്‍ തുടങ്ങിയ പദ്ധതി കരാറുകാരുടെ വീഴ്ചമൂലം നീണ്ടുപോകുകയായിരുന്നു. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1985 ലാണ് സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മിക്കുന്നത്. 16,000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നിട്ടുണ്ട്. ആവശ്യമുള്ള വൈദ്യുതി കഴിഞ്ഞാല്‍ കെഎസ്ഇബി വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നല്‍കാനാണ് സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥാവകാശമുള്ള പൊലീസ് വകുപ്പിന്‍റെ തീരുമാനം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this