Sunday, October 11, 2026
HomeTOP NEWSINDIAഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം; കോഴിക്കോട്ട് അതിഭീമമായ സൂര്യകളങ്കം പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ

ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം; കോഴിക്കോട്ട് അതിഭീമമായ സൂര്യകളങ്കം പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ

Published on

കോഴിക്കോട്ട് സുര്യനിൽ അതിഭീമമായ സൂര്യകളങ്കം (സൺസ്പോട്ട്) പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രനിരീക്ഷകരുടെ വെളിപ്പെടുത്തൽ. എആർ 3576 എന്ന പേരിലറിയപ്പെട്ടുന്ന ഈ സൂര്യകളങ്കത്തിനു ഭൂമിയുടെ 15 മടങ്ങെങ്കിലും വലുപ്പം കാണുമെന്ന് കരുതപ്പെടുന്നു. ഭൂമിക്കു നേരെ വരുന്ന പ്രോട്ടോൺ കണങ്ങളുടെ വൻപ്രവാഹം വ്യക്‌തമാക്കുന്ന ചിത്രം നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷൻ നിയന്ത്രണത്തിലുള്ള ഗോസ്-18 ഉപഗ്രഹം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അമേരിക്കൻ ബഹിരാകാശ വാഹനമായ പെഴ്‌സിവറൻസ് ചൊവ്വയിൽ വച്ച് ഈ സൗരകളങ്കത്തിൻ്റെ ചിത്രമെടുത്തുവത്രെ.

ശരാശരി ഓരോ 11 വർഷം കൂടുമ്പോഴും സൗരകളങ്കങ്ങൾ വർധിച്ചു വരുന്നതായി കാണാം. പല ഘട്ടങ്ങളായാണ് അറിയുന്നത്. ഈ ഘട്ടങ്ങളുടെ പാരമ്യം 2025ൽ ആയിരിക്കുമെന്നു കരുതുന്നു. അതായത് സൂര്യനിലെ കളങ്കങ്ങളുടെ എണ്ണം ഇനിയുള്ള നാളുകളിൽ കൂടുമെന്നർഥം.

സുര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ സമീപ പ്രദേശങ്ങളേക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പിരിഞ്ഞു കിടക്കുന്ന കാന്തമണ്ഡലത്തിലെ ഊർജം പെട്ടെന്ന് പുറത്തേക്കു വമിക്കുമ്പോൾ പൊട്ടിത്തെറിയുടെ രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്കു തെറിക്കും. ഇവയിലെ ചാർജുള്ള കണങ്ങൾക്ക് ഭൂമിയുടെ അന്തരീക്ഷത്തിൽ ശക്‌തമായ സ്വാധീനം ചെലുത്താൻ കഴിയുന്നവയാണ്.

ധ്രുവദീപ്‌തി (അറോറ), വാർത്താമിനിമയ ഉപഗ്രഹങ്ങൾ, വൈദ്യുത വിതരണം എന്നിങ്ങനെ പലമേഖലകളെയും ഇത് സ്വാധീനിച്ചേക്കും. സൗരകളങ്കങ്ങൾ ഭൗമ കാലാവസ്‌ഥയെ നിയന്ത്രിക്കുന്ന കാര്യം അടുത്ത കാലത്താണ് മനസ്സിലായത്. അതുകൊണ്ട് തന്നെ ഭൂമിക്ക് നേരെ വരുന്ന ഇത്തരം വലിയ പൊട്ടിച്ചിതറലുകളെ ശാസ്ത്രലോകം ഗൗരവത്തോടെയാണു കാണുന്നതെന്ന് സൗരകളങ്കത്തിന്റെ ചിത്രം പകർത്തിയ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേരിട്ട് സൂര്യനെ നോക്കുന്നതു കണ്ണിന് അത്യന്തം അപകടകരമാണ്. ഇതിനായി അംഗീകൃത സൗര ഫിൽറ്ററുകൾ ഉപയോഗിക്കണം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this