Saturday, October 10, 2026
HomeNewsബോർഡ് അംഗങ്ങളെ ആശങ്കയിലാക്കി ഇലോൺ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം

ബോർഡ് അംഗങ്ങളെ ആശങ്കയിലാക്കി ഇലോൺ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം

Published on

ടെസ്‌ലയുടെയും സ്പേസ് എക്‌സിൻ്റെയും ബോർഡ് അംഗങ്ങളെ ആശങ്കയിലാക്കി ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം. എൽഎസ്‌ഡി, കൊക്കേയ്ൻ, എംഡിഎംഎ ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെയും വ്യവസായങ്ങളേയും അപകടത്തിലാക്കുമെന്ന് ബോർഡ് അംഗങ്ങൾക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും ആശങ്കയുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മയക്കുമരുന്നുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന ആശങ്ക ഉദ്യോഗസ്ഥർക്കിടയിലും ബോർഡ് അംഗങ്ങൾക്കിടയിലുമുണ്ടെന്ന് ദി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അവകാശപ്പെട്ടുന്നു.

സ്വകാര്യ വിരുന്നുകൾക്കിടെ എൽഎസ്‌ഡി, കൊക്കെയ്ൻ, എംഡിഎംഎ, സൈക്കെഡലിക് മഷ്റൂം തുടങ്ങിയ മയക്കുമരുന്നുകൾ അദ്ദേഹം ഉപയോഗിക്കാറുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഈ റിപ്പോർട്ടുകൾ ഇലോൺ മസ്‌ക് തള്ളി. മയക്കുമരുന്നുപയോഗം കണ്ടെത്തുന്നതിനുള്ള സ്പേസ് എക്സ്‌സിൽ സ്ഥിരമായി പരിശോധനകൾ നടത്താറുണ്ടെന്നും അതിലൊന്നും മസ്ക് പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അലെക്‌സ് സ്പൈറോ പറയുന്നു. മുമ്പ് വിഷാദരോഗത്തിനുള്ള കെറ്റാമിൻ എന്ന മരുന്ന് കഴിച്ചിരുന്നുവെന്ന് മസ്‌ക് സമ്മതിച്ചിട്ടുണ്ട്.

ശനിയാഴ്‌ചയാണ് മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചത്. മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും അനൗദ്യോഗികമായി പ്രതികരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. ടെസ് ലയിലെ മുൻ ഡയറക്ട‌രായ ലിൻഡ ജോൺസൺ 2019 ൽ കമ്പനി വിട്ടത് മസ്ിന്റെ മയക്കുമരുന്ന് ഉപയോഗത്തേയും മോശം പെരുമാറ്റത്തേയും തുടർന്നാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this