പഞ്ചാബ് സിനിമാ രംഗത്തെ ക്വീന്‍ എന്നറിയപ്പെട്ടിരുന്ന താരം പഞ്ചാബി സിനിമയിലെ ഹേമ മാലിനി എന്നും ആരാധകരാല്‍ അറിയപ്പെട്ടിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 68ാം വയസിലായിരുന്നു അന്ത്യം

ആരോഗ്യം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഒരു കാലത്ത് പഞ്ചാബ് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ദല്‍ജീത് കൗര്‍. പുട് ജട്ടന്‍ ദേ, രൂപ് ഷാക്കിനന് ദാ, ഗിദ്ദ, ദാജ്, ഇഷാഖ് നിമാന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ദല്‍ജീത് കൗര്‍ ശ്രദ്ധനേടി പഞ്ചാബി സിനിമയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്




