ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയില്‍ തിരിച്ചുവന്നത് അമേരിക്കൻ, ലോക സമ്ബദ് വ്യവസ്ഥയില്‍ എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കുകയെന്നത് എല്ലാവരും വളരെ പ്രതിക്ഷയോടെ കാത്തിരിക്കുന്നു

ട്രംപ് എന്തൊക്കെ തീരുമാനങ്ങളാണെടുക്കുകയെന്ന് പറയാൻ കഴിയില്ല. പൊതുവില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപിത നയങ്ങളും നിലപാടുകളും മുൻനിർത്തി വിലയിരുത്തുമ്ബോള്‍ ചിലതൊക്കെ കരുതിയിരിക്കണം. വിവിധ കാരണങ്ങളാല്‍ ഏതാനും വർഷമായി അമേരിക്കൻ സമ്ബദ് വ്യവസ്ഥ മുരടിപ്പിലായിരുന്നു. ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത് പണപ്പെരുപ്പവും സാമ്ബത്തിക മുരടിപ്പുമാണ്. യു.എസ് സമ്ബദ് വ്യവസ്ഥക്ക് കരുത്ത് പകരുകയും ജീവിതച്ചെലവ് വർധന പിടിച്ചുനിർത്തുകയുമാണ് ട്രംപിന് മുന്നിലെ ആദ്യത്തെ വെല്ലുവിളി.


