ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി തുടക്കം സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം പുരോഗമിക്കുന്നു

പ്രായപരിധി അടക്കമുള്ള സംഘടന വിഷയങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുകയാണ്. കേരളത്തിലെ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവ് ജി ദേവരാജന്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പങ്കെടുത്തു

ചരിത്രത്തിലാദ്യമായി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വിജയവാഡയിലെ ഗുരുദാസ് ദാസ് ഗുപ്ത നഗര്‍ വേദിയായി.മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എട്ടുകുറി കൃഷ്ണ മൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി ഡി.സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി



