
കോട്ടയം ജില്ലയിൽ 515 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 12 പേർ രോഗബാധിതരായി. 546 പേർ രോഗമുക്തരായി. 4892 പരിശോധന ഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 213 പുരുഷൻമാരും 249 സ്ത്രീകളും 53 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 4993 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 329442 കോവിഡ് ബാധിതരായി. 322054 രോഗമുക്തി നേടി. ജില്ലയിൽ ആകെ 27927 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:കോട്ടയം-39ചങ്ങനാശേരി-26എരുമേലി-21വെളിയന്നൂർ-20മരങ്ങാട്ടുപിള്ളി-18മുണ്ടക്കയം-17വൈക്കം-16പനച്ചിക്കാട്, കോരുത്തോട്-14കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി-12മുളക്കുളം, മുത്തോലി-11പുതുപ്പള്ളി, പാലാ-10ചിറക്കടവ്, ഏറ്റുമാനൂർ, കൂരോപ്പട, കുറവിലങ്ങാട്-9ഭരണങ്ങാനം, തലയോലപ്പറമ്പ്, വാകത്താനം-8കൂട്ടിക്കൽ, പാമ്പാടി, നീണ്ടൂർ, കറുകച്ചാൽ, മണർകാട്-7ഉഴവൂർ, നെടുംകുന്നം, അയർക്കുന്നം, കുറിച്ചി, തിടനാട്, മാടപ്പള്ളി, മണിമല, അയ്മനം, പള്ളിക്കത്തോട്, രാമപുരം, മീനച്ചിൽ-6വാഴപ്പള്ളി, ആർപ്പൂക്കര, കൊഴുവനാൽ, അതിരമ്പുഴ, പാറത്തോട്, ഞീഴൂർ, പായിപ്പാട്, വെള്ളൂർ-5ഈരാറ്റുപേട്ട, കരൂർ, കടനാട്, വെള്ളാവൂർ-4ഉദയനാപുരം, കടപ്ലാമറ്റം, വിജയപുരം, വെച്ചൂർ, അകലക്കുന്നം-3മൂന്നിലവ്, മാഞ്ഞൂർ, കിടങ്ങൂർ, എലിക്കുളം, മേലുകാവ്, തിരുവാർപ്പ്, കല്ലറ, തൃക്കൊടിത്താനം, മീനടം, തീക്കോയി, പൂഞ്ഞാർ, കാണക്കാരി-2മറവന്തുരുത്ത്, കങ്ങഴ, തലയാഴം, ചെമ്പ്, കുമരകം, വാഴൂർ, തലപ്പലം, ടിവി പുരം-1



