Thursday, October 8, 2026
HomeCRIMEകൊച്ചിയിൽ ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം

കൊച്ചിയിൽ ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം

Published on

ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ തല്ലി പരുക്കേൽപ്പിച്ചശേഷം പിതാവ് നിർബന്ധിച്ച് കളനാശിനി കുടിപ്പിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആൺകുട്ടിയും പെൺകുട്ടിയും സ്കൂളിലെ സഹപാഠികളാണ്. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോൺ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങി വച്ചിരുന്നു. എന്നാൽ പെൺകുട്ടി മറ്റൊരു ഫോൺ ഉപയോഗിച്ച് ആൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. പെൺകുട്ടി അനുസരിക്കാത്തതിന്റെ വിരോധത്താലാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.

കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി കമ്പിവടികൊണ്ട് കൈയിലും കാലിലും അടിച്ചു പരുക്കേൽപ്പിച്ചു. പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനി വിഭാഗത്തിൽപ്പെട്ട മാരക വിഷം മരണം സംഭവിക്കുമെന്ന അറിവോടെയാണ് പിതാവ് മകളെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

ഞായറാഴ്ച (ഒക്ടോബർ 29) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ച് എറിഞ്ഞത്. അമ്മ വന്നു നോക്കുമ്പോൾ പിതാവ് കുട്ടിയുടെ വായ് ബലമായി തുറന്നുപിടിച്ച് കളനാശിനി കുടിപ്പിക്കുകയായിരുന്നു. പകുതി കുട്ടി ഇറക്കുകയും പകുതി വായിൽ കിടക്കുകയും ചെയ്തപ്പോഴാണ് അമ്മ പിതാവിനെ പിടിച്ചുമാറ്റിയത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this