Wednesday, October 14, 2026
HomeFEATUREDകിഫ്ബിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ല...ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും:ധനമന്ത്രി തോമസ് ഐസക്

കിഫ്ബിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ല…ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും:ധനമന്ത്രി തോമസ് ഐസക്

Published on

കിഫ്ബിക്കെതിരെ കേസെടുത്തതോടെ സർക്കാരും എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും തുറന്ന പോരിലേക്ക്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിൽ കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഇഡിയുടെ ഇടപെടൽ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സി.പി.എം വിമർശിച്ചു.

കിഫ്ബി വഴിയുള്ള വികസനം സർക്കാരിന്‍റെ പ്രധാന നേട്ടമായി ഉയർത്തി കാണിക്കുമ്പോഴാണ് കിഫ്ബിയുടെ നടത്തിപ്പ് ചോദ്യം ചെയ്തുള്ള കേന്ദ്ര ഏജൻസിയുടെ ഇടപെടൽ. കിഫ്ബിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തോമസ് ഐസക് വിമർശിച്ചു. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് തോമസ് ഐസകിന്‍റെ ആരോപണം. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തകർക്കാനുള്ള പദ്ധതിയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഐസക് കൂട്ടിച്ചേർത്തു.

കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണത്തെ വിമർശിച്ച് സി.പി.എം രംഗത്തെത്തി. ഇഡിയുടെ ഇടപെടൽ തെരഞ്ഞെടുപ്പ് ചട്ടഘംഘനമാണെന്നും വികസനത്തെ അട്ടിമറിക്കാനുള്ള നീക്കം കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും സി.പി.എം വിലയിരുത്തി. കിഫ്ബി വഴിയുള്ള ഫണ്ട് കൈമാറ്റം ഫെമ നിയമത്തിന്‍റെ ലംഘനമാണെന്നാണ് ആരോപണം. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ഉൾപ്പെടെ മൂന്ന് പേരെ ഇഡി അടുത്ത ആഴ്ച ചോദ്യം ചെയ്യും.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this