Wednesday, October 7, 2026
HomeTOP NEWSKERALAഎൽഡിഎഫ് വാദം ശുദ്ധ അസംബന്ധം; കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ

എൽഡിഎഫ് വാദം ശുദ്ധ അസംബന്ധം; കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ

Published on

വടകര മണ്ഡലം സ്‌ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു.

“ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് വാദം ശുദ്ധ അസംബന്ധമാണ്. മുഖമില്ലാത്തവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം”-രമ പറഞ്ഞു. സ്ത്രീകളുടെ പരാതിയിൽ അന്വേഷണമില്ലെന്നും പൊലീസിൻ്റേത് ഗുരുതര വീഴ്ച‌യാണെന്നും രമ പറഞ്ഞു.

സൈബർ ആക്രമണത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ ഇന്നലെ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്‌ടർ എന്നിവർക്കാണ് ശൈലജ പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ പൊലീസ് കേസെടുത്തു.

ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‌സാപ് ഗ്രൂപ്പിൽ അസ്ല‌ം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്‌ലമിൻ്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this