എരുമേലി ; ടയർ പഞ്ചറായി നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ റിട്ടേഡ് പോസ്റ്റ്മാൻ മരിച്ചു.

കറിക്കാട്ടൂർ മുക്കട ഇടത്തറ സി.വെന്നിക്കുട്ടൻ [66 ] ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെ ചാരുവേലി – മുക്കട റോഡിലാണ് അപകടമുണ്ടായത്.മകൻ ഉണ്ണിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത് .മകനും പരിക്കുണ്ട് .വിരമിച്ച ശേഷം വെന്നിക്കുട്ടൻ പോസ്റ്റോഫീസ് ഇൻഷുറൻസ് ഫീൽഡ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്.ഭാര്യ ; രാജമ്മ . മക്കൾ ;ശാലിനി, വിൻഷ , ഉണ്ണി,.മരുമകൾ ; സിജി



