ഈരാറ്റുപേട്ട-വാഗമൺ റോഡ് ടാറിങ് പ്രവർത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എഗ്രിമെന്റ് വെച്ച്, ടാറിങ് പ്രവർത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ലെവൽസ് എടുക്കൽ ആരംഭിച്ചു.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് ആദ്യം കരാർ എടുത്തവരുടെ ഭാഗത്ത് നിന്നും നിരന്തരം വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് 2022 ഡിസംബർ 24 ന് പ്രവൃത്തി റിസ്ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തിരുന്നു. അതിനുശേഷം റീടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. തുടർന്ന് വളരെ വേഗത്തില്‍ പ്രവൃത്തി പുനരാരംഭിക്കാൻ കഴിഞ്ഞു. 2022 ഡിസംബർ മാസം ടെർമിനേറ്റ് ചെയ്ത പ്രവൃത്തി 2023 ജനുവരി 21 ന് തന്നെ പുനരാരംഭിച്ചു. ജനുവരി 2 ന് പുതിയ ടെണ്ടർ വിളിച്ചു. ജനുവരി 16 ന് ടെണ്ടർ ഓപ്പൺ ചെയ്തു. ജനുവരി 21 ന് കരാർ ഒപ്പ് വെച്ച് സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.



