Saturday, October 10, 2026
HomeTOP NEWSINDIAഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സേവനം അവതരിപ്പിച്ച് റിലയൻസ് ജിയോ; ഇന്റർനെറ്റ് സേവനം ലഭിക്കാത്ത...

ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സേവനം അവതരിപ്പിച്ച് റിലയൻസ് ജിയോ; ഇന്റർനെറ്റ് സേവനം ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളെക്കൂടി ജിയോ സ്പെയ്സ് ഫൈബറിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം

Published on

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023-ൽ റിലയൻസ് ജിയോ (Reliance Jio) ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ (Giga Fiber) ഇന്റർനെറ്റ് സേവനം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ജിയോ സ്പേയ്സ്ഫൈബർ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രദർശനം. രാജ്യത്ത് നേരത്തെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാതിരുന്ന ഇടങ്ങളിൽക്കൂടി ഉയർന്ന വേഗതയിൽ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുകയാണ് പുതിയ ജിയോ സ്പെയ്സ് ഫൈബർ (Jio Space Fiber) കൊണ്ട് ലക്ഷ്യമിടുന്നത്.

കുറഞ്ഞ നിരക്കിൽ രാജ്യമെമ്പാടും ഉയർന്ന വേഗതയിൽ ബ്രോഡ്ബാൻഡ് സേവനം ഇതിലൂടെ ഉറപ്പുവരുത്തും. നിലവിൽ ഈ സേവനം രാജ്യത്തെ നാല് ഇടങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡിഷയിലെ നബരംഗപുർ, ആസാമിലെ ഒഎൻജിസി-ജോർഹട് എന്നിവടങ്ങളിലാണ് ജിയോ സ്പെയ്സ് ഫൈബർ സേവനം ലഭിക്കുന്നത്.

”ഇന്ത്യയിലെ ലക്ഷ്യക്കണക്കിന് വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദ്യമായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. ഇതുവരെയും ഇന്റർനെറ്റ് സേവനം ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളെക്കൂടി ജിയോ സ്പെയ്സ് ഫൈബറിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ജിയോ സ്പെയ്സ് ഫൈബർ ഇന്റർനെറ്റ് സേവനത്തിലൂടെ സർക്കാർ, ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സേവനങ്ങൾ എല്ലായിടത്തും എല്ലാവരിലും എത്തിക്കാനാകും ” റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

ഇതോടകം ജിയോ 45 കോടിയിലധികം ഇന്ത്യൻ ഉപഭോക്താക്കൾക്ക് അതിവേഗ ബ്രോഡ്ബാൻഡ് ഫിക്സഡ് ലൈൻ, വയർലെസ് സേവനങ്ങൾ നൽകി വരുന്നുണ്ട്. ഇന്ത്യയിലെ ഒരോ ഭവനങ്ങളിലും ഡിജിറ്റൽ പങ്കാളിത്തം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രീമിയർ ബ്രോഡ്ബാൻഡ് സേവനങ്ങളായ ജിയോഫൈബർ, ജിയോഎയർഫൈബർ എന്നിവയ്ക്കൊപ്പം ഇപ്പോൾ ജിയോ സ്പെയ്സ് ഫൈബർ സേവനം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. ലോക്കേഷൻ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വിശ്വസനീയവും ഉയർന്ന വേഗതയുമുള്ള ഇന്റർനെറ്റ്, വിനോദ സേവനങ്ങൾ ഇതോടെ ലഭ്യമാകും. രാജ്യത്തിന്റെ വിദൂര ഇടങ്ങളിൽ പോലും ജിയോ ട്രൂ 5ജിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും.

എസ്ഇഎസു (SES) മായി കൈക്കോർത്താണ് ലോകത്തിലെ ഏറ്റവും പുതിയ മീഡിയം എർത്ത് ഓർബിറ്റ് (MEO) സാറ്റലൈറ്റ് സാങ്കേതികവിദ്യ ജിയോ അവതരപ്പിച്ചിരിക്കുന്നത്. ബഹിരാകാശത്തു നിന്ന് മികച്ച ജിഗാബൈറ്റ്, ഫൈബർ സമാനമായ സേവനങ്ങൾ നൽകുന്ന ഏക സംവിധാനമാണിത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this