ഭീകരവാദത്തിനെതിരേയുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യ - ഫ്രാൻസ് രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന സഹകരണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും.
ഇരുരാജ്യങ്ങൾക്കും ഇടയിൽ വളർന്നുവരുന്ന ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങളേയും രഹസ്യാന്വേഷണ സഹകരണത്തേയും അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയും...
പകർച്ചവ്യാധിയുടെയും പട്ടിണിയുടെയും നടുവിൽ നരകിക്കുന്ന ഗാസയിൽ ഒക്ടോബർ 7നുശേഷം കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 22,722 ആയി. പരുക്കേറ്റവർ 5,81,666. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 122 പേർ കൊല്ലപ്പെട്ടു; 256 പേർക്കു പരുക്കേറ്റു....
പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്നും ഗാസയിൽ തുടരുന്ന യുദ്ധത്തിൽ യുഎസിൻ്റെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവുമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം തുടരുന്നതിൽ നിന്ന് ഇസ്രയേലിനെ യുഎസ് തടയുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഗാസയിലെ യുദ്ധത്തിൽനിന്ന്...
ഗോലാൻ കുന്നുകളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്ത 91 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, പാക്കിസ്ഥാൻ, നേപ്പാൾ,...
ഇസ്രയേൽ - ഹമാസ് സംഘർഷം ഗാസ് നഗരത്തിലേക്കു കേന്ദ്രീകരിച്ചതോടെ, ഹമാസിന്റെ ശക്തികേന്ദ്രങ്ങളായ തുരങ്കങ്ങൾ തകർക്കാൻ ഇസ്രയേൽ സൈന്യത്തിന്റെ തീവ്രശ്രമം. "ഗാസ് മെട്രോ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന, ഗാസയിലെങ്ങും വ്യാപിച്ചുകിടക്കുന്ന ഈ ഭൂഗർഭ തുരങ്ക...
ഒക്ടോബർ 7നുണ്ടായ ഹമാസിന്റെ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാരിന്റെ തയാറെടുപ്പില്ലായ്മയിലും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി....
വടക്കൻ ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം. 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്ക്. അൽ സഫ്താവി പ്രദേശത്താണു ആക്രമണമുണ്ടായത്. ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്....
ഗാസയിൽ ഹമാസ് ഇസ്രയേൽ യുദ്ധം രൂക്ഷമാക നിർണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്. ഹമാസിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച, ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്ക് വാഗ്നർ ഗ്രൂപ്പ് ആയുധങ്ങൾ നൽകാനൊരുങ്ങുന്നു എന്നാണു വിവരം....
ഗാസയിൽ ശക്തമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയ. മറ്റുരണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കൂടി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ...
ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാൽ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ നടപടിയെ...
ഗാസയിൽ ഹമാസ് ബന്ദികളാക്കിവെച്ചവരെക്കുറിച്ച് വിവരം നൽകുന്ന പാലസ്തീൻ പൗരന്മാർക്ക് സുരക്ഷ നൽകുമെന്ന് ഇസ്രയേൽ. ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യം വിതരണം ചെയ്ത ലഘുലേഖയിൽ വിവരം നൽകുന്നവർക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
'നിങ്ങൾക്ക് സമാധാനപൂർണമായ ജീവിതം നയിക്കണം...
ഗാസയ്ക്കെതിരെ ഇസ്രയേൽ സൈനിക നടപടികൾ ഒന്ന് മുതൽ മൂന്ന് മാസത്തോളം തുടർന്നേക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. എന്നാൽ, അവസാനം ഹമാസ് ഉണ്ടായിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഇസ്രയേൽ വ്യോമസേനയുടെ നടപടികൾ സംബന്ധിച്ച്...
ഗാസയിലെ അൽ അഹ്ലി ആശുപത്രിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു...