Wednesday, October 7, 2026
HomeNewsഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്; ഹമാസ് സംഘർഷത്തിൽ പുതിയ നിലപാടുമായി ചൈന

ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്; ഹമാസ് സംഘർഷത്തിൽ പുതിയ നിലപാടുമായി ചൈന

Published on

ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാൽ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ആദ്യമായാണ് ചൈന നിലപാടു സ്വീകരിക്കുന്നത്.

സ്ഥിതിഗതികൾ കൂടുതൽ മോശമാവുന്നതിൽ ആശങ്കയുണ്ട്. സംഘർഷത്തിൽ നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ആശങ്കയുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ചൈനയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഷിൻഹുവ റിപ്പോർട്ടു ചെയ്തു. ഒക്ടോബർ 26 മുതൽ 28 വരെയാണ് വാങ് യി യുഎസ് സന്ദർശിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞയാഴ്ച ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിർത്തലിനു തയാറാകണമെന്ന ആവശ്യവുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രംഗത്തുവന്നിരുന്നു. ചർച്ചകൾക്കായി പലസ്തീൻ വിഷയത്തിൽ ഈജിപ്തുമായും മറ്റ് അറബ് രാജ്യങ്ങളുമായും ചർച്ച നടത്താൻ തയാറാണെന്നും ചിൻപിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസിന്റെ ആക്രമണത്തിൽ ഇസയിലിൽ 1400 പേർ കൊല്ലപ്പെട്ടതിനെ അപലപിക്കാൻ ചിൻപിങ് തയാറായില്ലെന്ന് യുഎസ് വിമർശിച്ചു. ചൈനയുടെ പ്രസ്താവനയിൽ ഇസ്രയേൽ പ്രതിനിധിയും പ്രതിഷേധിച്ചിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this