ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ദനത്തിന് വിധേയനാക്കിയതിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഫേസ്്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം....
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. വിദേശയാത്രക്ക് അനുമതി നിഷേധിച്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല. മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവിൽ ഹൈക്കോടതി...
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയായി. രണ്ട് കോടി 83 ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉള്ളത്. 276 ട്രാൻസ് ജെൻഡർ വോട്ടർമാരും 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ...
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും. ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താൻ ആവശ്യമെങ്കിൽ ഐഐടി, എൻഐടി...
പാലക്കാട് അപകടത്തിൽ പരിക്കേറ്റ് കൈ അറ്റു പോയി യുവതി മരിച്ച സംഭവത്തിൽ മറ്റൊരു വാഹനം ഇടിച്ചതിന് തെളിവുകൾ കണ്ടെത്താൻ ആയില്ലെന്ന് പൊലീസ്. ദൂരെ നിന്നുള്ള സിസിടിവി പരിശോധിച്ചതിൽ മറ്റേതെങ്കിലും വാഹനം ഇടിച്ചതായി ദൃശ്യങ്ങൾ...
ശബരിമല യുവതി പ്രവേശനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. നിലപാട് തിരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്നും വി മുരളീധരൻ ചോദിച്ചു....
സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനപ്പെട്ട ആശുപത്രികളിൽ വിദേശത്തുള്ള വൻ കമ്പനികൾ നിക്ഷേപം നടത്തുന്നു. കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യം. അവർ ചിലവാക്കുന്ന പണം കൂടുതൽ...
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ...
കണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത്...
അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്താണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്നും വി...
71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)...
സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് സർക്കാർ. ഭരണ വകുപ്പ് എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചു. കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ വകുപ്പുതല നടപടി വൈകുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത് സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ...
താമരശേരി ചുരത്തിൽ നാളെ രാവിലെയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 80 അടി മുകളിൽ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്.അതിനാൽ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം....
CPI യുട്യൂബ് ചാനൽ തുടങ്ങുന്നു. കനൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ തുടങ്ങുക. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിൻ്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ. പാർട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിൻ്റെ ചുമതലക്കാരനായി രണ്ട്...