Saturday, October 10, 2026
HomeNewsഷഹബാസ് ഷെരീഫിൻ്റെ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മ്‌മീരിലെ ആയിരക്കണക്കിനാളുകൾ തെരുവിൽ: ചൈന-പാകിസ്‌താൻ ദേശീയപാത മൂന്ന്...

ഷഹബാസ് ഷെരീഫിൻ്റെ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മ്‌മീരിലെ ആയിരക്കണക്കിനാളുകൾ തെരുവിൽ: ചൈന-പാകിസ്‌താൻ ദേശീയപാത മൂന്ന് ദിവസമായി ഉപരോധിച്ച് പ്രതിഷേധക്കാർ

Published on

പാകിസ്‌താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മ്‌മീരിന്റെ ഭാഗമായ ഗിൽജിത്-ബാൾട്ടിസ്താനിലെ ആയിരക്കണക്കിനാളുകൾ തെരുവിൽ. ചൈനയേയും പാകിസ്‌താനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരക്കോറം ദേശീയപാത മൂന്ന് ദിവസമായി പ്രതിഷേധക്കാർ ഉപരോധിച്ചിരിക്കുകയാണ്. ഭീകരർക്ക് ഭരണകൂടം നഷ്ടപരിഹാരം അനുവദിക്കുകയും വ്യാപാരികൾക്ക് നൽകാതിരിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിനുകാരണമെന്ന് ഷെരീഫിൻ്റെ പാർട്ടിയിലെ ഒരു നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രധാനപാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

പാക് ഭരണകൂടത്തിൻ്റെ വ്യാപാരനയങ്ങൾക്കെതിരെയും ഷഹബാസ് ഷെരീഫ് നേതൃത്വം നൽകുന്ന സർക്കാരിനെതിരെയും ഭരണകക്ഷിയായ പിഎംഎൽ(എൻ) ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികൾ പിന്തുണ നൽകുന്ന ഗിൽജിത്-ബാൾട്ടിസ്ത‌ാനിലെ വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ചൂഷണത്തിനും സാമ്പത്തിക തകർച്ചയ്ക്കും വഴിവെക്കുന്ന പുതിയ നിയമത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ദേശീയപാതയിൽ കുത്തിയിരിപ്പ് പ്രതിഷേധം തുടരുമെന്നാണ് വ്യാപാരികൾ പറയുന്നതെന്ന് ഡോൺ റിപ്പോർട്ട് ചെയ്‌തു.

വ്യാപാരികൾ, പണ്ഡിതർ, ഹൻസയിലേയും ഗിൽജിത്തിലേയും സമീപപട്ടണങ്ങളിലേയും വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരന്നിരിക്കുകയാണ്. ഭൂമിയും ധാതുസമ്പത്തും തട്ടിയെടുക്കുന്നതിനും അനിശ്ചിതമായ വൈദ്യുതി തടസ്സങ്ങൾക്കും കാരണമായേക്കാവുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഗിൽജിത്-ബാൾട്ടിസ്താനിൽ ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോൾ ദേശീയപാതയിലെ ഉപരോധം.

2023 ഓക്ടോബറിൽ ഇന്ത്യയിലെ കാർഗിലിലേക്കുള്ള റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് ഗിൽജിത്-ബാൾട്ടിസ്ത‌ാനിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്രമുഖ ആക്ട‌ിവിസ്റ്റായ ഷബ്ബീർ മയ്യാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതോടെ ഷബ്ബീർ അറസ്റ്റിലാകുകയും ഭീകരവാദത്തിനെതിരെയുള്ള നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...