Saturday, October 10, 2026
HomeTOP NEWSINDIAഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ ഭാഗിക അനുമതി: ഇനി ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാനാവും

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ ഭാഗിക അനുമതി: ഇനി ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാനാവും

Published on

ഇലോൺ മസ്ക‌ിൻ്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. ദേശീയ സുരക്ഷയ്ക്ക് നിർണായകമായ ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കാൻ കമ്പനി സമ്മതിച്ചതിനെ തുടർന്നാണ് ടെലികോം വകുപ്പ് ലെറ്റർ ഓഫ് ഇൻന്റന്റ് നൽകിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മണി കൺട്രോൾ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് അന്തിമ ലൈസൻസ് അല്ലെന്നും എല്ലാ ലൈസൻസിങ് വ്യവസ്ഥകളും പാലിച്ചതിന് ശേഷമായിരിക്കും ഇത് ലഭിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

ജിഎംപിസിഎസ് (ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്), വിസാറ്റ്, ഐഎസ്‌പി ലൈസൻസുകൾക്കുള്ള ലെറ്റർ ഓഫ് ഇന്റന്റ് ആണ് സ്റ്റാർലിങ്കിന് ലഭിച്ചത്. ടെലികോം വകുപ്പിൽ നിന്നുള്ള ഭാഗിക അനുമതി ലഭിച്ചതോടെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാനാവും. വൺവെബ്ബിന് നേരത്തെ തന്നെ ഈ അനുമതി ലഭിച്ചതാണ്. പ്രതിരോധ മേഖലയിൽ വൺവെബ്ബിൻ്റെ സേവനങ്ങൾ നൽകുന്നുണ്ട്.

ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ആരംഭിക്കാനുള്ള നടപടി ക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് വാർത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖർ പെമ്മാസനി ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.

ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാക്കൾക്കുള്ള സുരക്ഷാ നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാർലിങ്കിന് ടെലികോം വകുപ്പിൽ നിന്ന് ഭാഗിക അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ വൺവെബ്ബ്, ജിയോ എസ്ഇഎസ് സംയുക്ത സംരംഭം, യൂടെൽസാറ്റ് എന്നിവർക്ക് ഈ അനുമതി ലഭിച്ചിട്ടുണ്ട്. ആമസോണിന്റെ പ്രൊജക്‌ട് കൈപ്പർ ഈ അനുമതിക്കായി കാത്തിരിക്കുകയാണ്.

നിലവിൽ ലോകത്ത് ഏറ്റവും വലിയ ഇൻ്റർനെറ്റ് ഉപഗ്രഹ ശൃംഖല സ്വന്തമായുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. 6750 ഉപഗ്രഹങ്ങളാണ് കമ്പനിക്കുള്ളത്. അടുത്തിടെ ജിയോ, എയർടെൽ എന്നീ കമ്പനികളുമായി സ്റ്റാർലിങ്ക് കരാറിലെത്തിയിരുന്നു. സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്യുക ഈ കമ്പനികളായിരിക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this