Saturday, October 10, 2026
HomeNewsലൈക്കുകൾ ഹൈഡ് ചെയ്യപ്പെടും; എക്സ്ൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി ഇലോൺ മസ്‌ക്

ലൈക്കുകൾ ഹൈഡ് ചെയ്യപ്പെടും; എക്സ്ൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി ഇലോൺ മസ്‌ക്

Published on

ഉപഭോക്താക്കളുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾ ഹൈഡ് ചെയ്യാൻ എക്സ്. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി ഇലോൺ മസ്‌ക് ബുധനാഴ്ച അറിയിച്ചു. ഡിഫോൾട്ട് ആയി എല്ലാ എക്‌സ് ഉപഭോക്താക്കളുടേയും ലൈക്കുകൾ ഹൈഡ് ചെയ്യപ്പെടും. പ്രൈവറ്റ് ലൈക്കുകൾ ആയിരിക്കും ഇനി. അതായത് നിങ്ങൾ ആരുടേയെങ്കിലും പോസ്റ്റ് ലൈക്ക് ചെയ്‌താൽ അക്കാര്യം മറ്റാരും അറിയില്ല.

ഉപഭോക്താക്കൾക്ക് സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകൾക്ക് ലൈക്ക് കൊടുക്കാൻ ഇതുവഴി സാധിക്കും. ലൈക്കുകളുടെ പേരിൽ ഉപഭോക്താക്കൾക്ക് നേരെയുള്ള സൈബറാക്രമണങ്ങൾ തടയാനാണ് ഈ നീക്കം. ലൈക്ക് ചെയ്‌തതിൻ്റെ പേരിൽ ആക്രമിക്കപ്പെടാതെ ആളുകളെ പോസ്റ്റുകൾ ലൈക്ക് ചെയ്യാൻ അനുവദിക്കേണ്ടതുണ്ടെന്ന് മസ്‌ക് പറഞ്ഞു.

തങ്ങൾ ലൈക്കുകൾ ഹൈഡ് ചെയ്യാൻ പോവുകയാണെന്നും ഉപഭോക്താക്കളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റമെന്നും എക്സ‌സ് എഞ്ചിനീയറിങ് ഡയറക്‌ടർ ഹോഫേ വാങ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് നിരവധിയാളുകൾ അവരുടെ പ്രതിച്ഛായ ഭയന്ന് ലൈക്ക് ചെയ്യാൻ മടിക്കുന്നുണ്ട്. താമസിയാതെ ആരെങ്കിലും കാണും എന്ന ആശങ്കയില്ലാതെ നിങ്ങൾക്ക് ലൈക്ക് ചെയ്യാൻ പറ്റും. നിങ്ങൾ കൂടുതൽ ലൈക്ക് ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ ‘ഫോർ യു’ അൽഗൊരിതം മെച്ചപ്പെടുമെന്നും വാങ് പറഞ്ഞു.

പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് പങ്കുവെച്ചയാൾക്ക് മാത്രമെ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാവൂ. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടോന്നോ, ബുക്ക്‌മാർക്ക് ചെയ്‌തിട്ടുണ്ടെന്നോ മറ്റുള്ളവർക്ക് കാണാനാവില്ല. എന്നാൽ എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന എണ്ണം എല്ലാവർക്കും കാണാം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this