Wednesday, October 7, 2026
HomeTOP NEWSINDIAതാൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ; മോദിക്കെതിരെ ഭീഷണി പ്രസംഗം ഡിഎംകെ സർക്കാരിനെതിരെ ബിജെപി

താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ; മോദിക്കെതിരെ ഭീഷണി പ്രസംഗം ഡിഎംകെ സർക്കാരിനെതിരെ ബിജെപി

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ ബിജെപി. താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ എന്ന് ഡിഎംകെ മന്ത്രി ടി.എൻ.അൻപരശൻ പറയുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ മന്ത്രിയെ മുഖ്യമന്ത്രി എം.കെ. സ്റ്റ‌ാലിൻ സംരക്ഷിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

“നമ്മൾ നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാൽ ഇത തരംതാണ് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്. അദ്ദേഹം പറയുന്നത് നമ്മളെയെല്ലാം നശിപ്പിക്കുമെന്നാണ്. ഒരു കാര്യം പറയാം. ഡിഎംകെ എന്നത് ഒരു സാധാരണ സംഘടനയല്ല. അത് ഒരുപാടു പേരുടെ കഷ്‌ടപ്പാടിലും രക്തത്തിലും പടുത്തുയർത്തിയ സംഘടനയാണ്. ഡിഎംകെയെ തകർക്കുമെന്ന് പറയുന്നവർ തന്നെയാണ് നശിക്കുക. ഞാൻ ഒരു മന്ത്രിയായതിനാലാണ് ഇത്ര മയത്തിൽ കാര്യങ്ങൾ പറയുന്നത്. മന്ത്രി അല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കിയേനെ”- ഇതായിരുന്നു അൻപരശന്റെ പ്രസംഗം.

തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നരേന്ദ്ര മോദിയുടെ റോഡ്ഷോ കഴിഞ്ഞ് ഒരാഴ്ച്‌ച പിന്നിടുമ്പോഴാണ് അൻപരശൻ്റെ വിവാദമായ പ്രസംഗം. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നു. തമിഴ് നാട്ടിൽ ഭരണവിരുദ്ധ വികാരം വർധിക്കുന്നതിലെ അസ്വസ്‌ഥത മൂലമാണ് ഡിഎംകെ മന്ത്രി ഇത്തരത്തിൽ പ്രതികരണം നടത്തിയതെന്നാണ് ബിജെപി സംസ്ഥഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പ്രതികരിച്ചത്.

ഡിഎംകെ മന്ത്രിയുടെ പ്രസംഗത്തിലൂടെ ഇന്ത്യ മുന്നണിയുടെ ലക്ഷ്യം വ്യക്തമായെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും പ്രതികരിച്ചു. സതാനത ധർമത്തെയും അതിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും ഇല്ലായ്‌മ ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this