Tag: Tamil nadu

മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു

മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിവെച്ചത്. സൗഹാർദ പൂർവ്വമായി വിട...

തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല: പുതിയ ക്രമീകരണം വരുന്നു

തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. പുതിയ...

സ്വത്തിനുവേണ്ടി മക്കളുടെ സമ്മർദം: നാലുകോടി രൂപ വിലമതിക്കുന്നവസ്‌തു ക്ഷേത്ര ഭണ്ഡാരത്തിൽ കാണിക്കയായി അർപ്പിച്ച് വിമുക്തഭടൻ

സ്വത്തിനുവേണ്ടി മക്കളുടെ സമ്മർദം മുറുകിയപ്പോൾ വിമുക്തഭടൻ ആധാരം ക്ഷേത്ര ഭണ്ഡാരത്തിൽ കാണിക്കയായി അർപ്പിച്ചു. നാലുകോടി രൂപ വിലമതിക്കുന്നവസ്‌തു ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന കുറിപ്പും അതിന്റെ കൂടെയിട്ടു. തിരുവണ്ണാമലയിലെ പടവീടിലുള്ള രേണുകാംബാൾ അമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരംതുറന്ന് പരിശോധിച്ചപ്പോഴാണ്...

പ്രമുഖനടി മീന ബിജെപിയിൽ ചേരും, സുപ്രധാന ചുമതലവഹിക്കും: തമിഴ്‌നാട്ടിൽ പല പ്രമുഖരും ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു

തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്‌നാട്ടിലെ പല പ്രമുഖരും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് നൈനാർ നാഗേന്ദ്രൻ്റെ മറുപടി. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ...

നിർണായക തെളിവായ സാക്ഷിമൊഴി ഹിന്ദിയിൽ: മയക്കുമരുന്നു കേസ് പ്രതിയെ വെറുതേവിട്ട് തമിഴ്‌നാട്ടിലെ കോടതി

നിർണായക തെളിവായ സാക്ഷിമൊഴി ഹിന്ദിയിൽ സമർപ്പിച്ചതിനെത്തുടർന്ന് മയക്കുമരുന്നു കേസ് പ്രതിയെ തമിഴ്‌നാട്ടിലെ കോടതി വെറുതേവിട്ടു. ഇംഗ്ലീഷോ തമിഴോ തർജമയില്ലാതെ സമർപ്പിച്ച മൊഴി വായിച്ചു മനസ്സിലാക്കാനാവില്ലെന്നതും അന്വേഷണത്തിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ചാണ് മയക്കുമരുന്നു കേസുകൾ കൈകാര്യം...

ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് പിഴ ചുമത്തി ഉപഭോക്തൃകോടതി: ദേശീയപാതാ അതോറിറ്റിയെ വിമർശിച്ച് കോടതി

ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് 12,000 രൂപ പിഴ ചുമത്തി ഉപഭോക്തൃകോടതി. വെല്ലൂർ സ്വദേശി ഇസ്‌മായിൽ എന്നയാൾക്കാണ് തുക നൽകേണ്ടത്. ചെന്നൈയ്ക്കടുത്ത സൂരപ്പേട്ട് ടോൾ...

തമിഴ്‌നാട്ടിൽ മലയാളി അധ്യാപിക ആത്മഹത്യാ ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിൽ ഭര്‍തൃമാതാവിന്റെ പീഡനത്തിനെ തുടർന്നാണ് ജീവനൊടുക്കുന്നുവെന്ന് ശ്രുതി മാതാപിതാക്കളെ അറിയിച്ചിരുന്നു. ശ്രുതിയുടെ ഭർത്താവ് ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ആറ് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. മകളുടെ മരണത്തിൽ ശ്രുതിയുടെ അച്ഛൻ പൊലീസിൽ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന സ്വതന്ത്ര ഏജന്‍സിക്കായിരിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

തമിഴ്‌നാടിന്റെ മേല്‍നോട്ടത്തിലാണു സുരക്ഷ പരിശോധനയെങ്കില്‍ അതു കേരളത്തിന്‌ തിരിച്ചടിയാകുമെന്നാണ്‌ മുൻകാലങ്ങളിൽ അണക്കെട്ടിന്റെ ചുമതലയുണ്ടായിരുന്ന സംസ്‌ഥാന ജല വിഭവ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ അഭിപ്രായം. മുല്ലപ്പരിയാര്‍ എന്നത്‌ കരിങ്കല്ല്‌ കൊണ്ടുള്ള പുറം കവചം മാത്രമാണെന്നും ഉള്ളില്‍...

തമിഴ്‌നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; 4 പേർ മരിച്ചു, 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു

തമിഴ്‌നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സാർ ഫയർവർക്സ് എന്ന കമ്പനിയിലായിരുന്നു അപകടം. 2 നിർമാണ യൂണിറ്റുകൾ...

തമിഴ്‌നാടിനു വേണ്ടത് നല്ല നേതാക്കളെ; നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം – വിജയ്

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ വിജയ്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ്, രാഷ്ട്രീയ പ്രവേശത്തിനുശേഷമുള്ള കൃത്യമായ നിലപാട് താരം വ്യക്തമാക്കിയത്. "നിങ്ങൾ ഏതു മേഖലയിൽ...

കെഎസ്ആർടിസിയുടെ ബസുകൾ തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ വാഹനങ്ങൾ കേരളത്തിലും പിടിക്കും – കെ.ബി.ഗണേഷ്‌കുമാർ

നികുതിയുടെ പേരിൽ കെഎസ്ആർടിസിയുടെ ബസുകൾ തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ വാഹനങ്ങൾ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിയമസഭയിൽ. യാതൊരു ആലോചനയും കൂടാതെയാണ് സീറ്റിന് 4000 രൂപ വീതം തമിഴ്‌നാട് സർക്കാർ വർധിപ്പിച്ചത്....

തമിഴ്‌നാട്ടിൽ ട്രെക്കിങ് പുനരാരംഭിക്കുന്നു; തുറക്കുന്നത് നാൽപ്പതു വനപാതകൾ

ഇരുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ കുരങ്ങണി കാട്ടുതീദുരന്തം നടന്ന് ആറുവർഷത്തിനുശേഷം തമിഴ്‌നാട്ടിൽ ട്രെക്കിങ് പുനരാരംഭിക്കുന്നു. സംഭവത്തിനുശേഷം സംസ്ഥാനത്ത് ട്രക്കിങ് പാതകൾ പൂർണമായും അടച്ചിട്ടിരുന്നു. ഇപ്പോൾ നാൽപ്പതു പാതകളാണ് ട്രക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്. ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി...

വിജയ്‌യുടെ അൻപതാം ജന്മദിനം; പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് കള്ളക്കുറിച്ചിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് വിജയ്‌

നടൻ വിജയ്‌യുടെ അൻപതാം ജന്മദിനം വലിയ ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. തമിഴ്‌നാട്ടിലാകെ വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കവെ, പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ തിരക്കിലാണ് താരം. മാർച്ചിൽ തമിഴക വെട്രി കഴകമെന്ന പാർട്ടി വിജയ്...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണ സംഖ്യ 54 ആയി, 135 പേർ ചികിത്സയിൽ

കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്‌റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിലവിൽ...

- A word from our sponsors -

spot_img

Follow us

HomeTagsTamil nadu