തമിഴ്നാടിന്റെ മേല്നോട്ടത്തിലാണു സുരക്ഷ പരിശോധനയെങ്കില് അതു കേരളത്തിന് തിരിച്ചടിയാകുമെന്നാണ് മുൻകാലങ്ങളിൽ അണക്കെട്ടിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. മുല്ലപ്പരിയാര് എന്നത് കരിങ്കല്ല് കൊണ്ടുള്ള പുറം കവചം മാത്രമാണെന്നും ഉള്ളില് പൊള്ളയായി ഒലിച്ചിറങ്ങുന്ന സുര്ക്കി മാത്രമാണെന്നും ഉദ്യോഗസ്ഥര് വ്യക്തമാക്കുന്നു.
അണക്കെട്ടിന്റെ കാലപ്പഴക്കം തമിഴ്നാട് ഒരു പ്രേശ്നമായി കാണുന്നില്ല.
അണക്കെട്ടില് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന് അംഗീകരിച്ച സാഹചര്യത്തിലാണ് സ്വതന്ത്ര ഏജന്സി പരിശോധിക്കണമെന്ന ആവശ്യത്തിന് പ്രസക്തി.


