Saturday, October 10, 2026
HomeNewsഹമാസ് ഭീകരസംഘടനയല്ല, സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന രാജ്യസ്നേഹമുള്ള സംഘടന; തുർക്കി പ്രസിഡണ്ട് റജബ്...

ഹമാസ് ഭീകരസംഘടനയല്ല, സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന രാജ്യസ്നേഹമുള്ള സംഘടന; തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ, കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല

Published on

ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന രാജ്യസ്നേഹമുള്ള സംഘമാണ് എന്നും തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. ഭീകരസംഘടനയെ പോലെയാണ് ഇസ്രായേൽ പെരുമാറുന്നതെന്നും മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ ഭരണകക്ഷിയായ എ.കെ പാർട്ടി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉർദുഗാൻ.

‘ഞങ്ങൾക്ക് ഇസ്രായേലിൽ ഒരു പദ്ധതിയുണ്ടായിരുന്നു. അത് റദ്ദാക്കി. ഞങ്ങൾ ഇനിയങ്ങോട്ടു പോകുന്നില്ല. കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല. നിങ്ങൾക്ക് പിന്നിൽ യുഎസ് ഉണ്ടോ ഇല്ലയോ എന്നതൊന്നും ഒരു പ്രശ്നമല്ല. ഞങ്ങൾക്ക് ഇസ്രായേലിനോട് കടപ്പാടില്ല. പടിഞ്ഞാറിന് അതുണ്ടാകും.’ – ഉർദുഗാൻ കൂട്ടിച്ചേർത്തു.

മനുഷ്യവംശത്തിന് എതിരെയുള്ള കുറ്റകൃത്യമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനും പ്രതികരിച്ചു. ഖത്തറിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കുട്ടികൾ, രോഗികൾ, മുതിർന്നവർ, ആശുപത്രികൾ, പള്ളികൾ എന്നിവരടങ്ങുന്ന ഞങ്ങളുടെ ഫലസ്തീൻ സഹോദരങ്ങളെ ലക്ഷ്യം വയ്ക്കുന്നത് മനുഷ്യത്വത്തിന് എതിരാണ്.’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതിനിടെ, ഇസ്രായേലിനെതിരെയുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഹിസ്ബുല്ല, ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കൾ ചർച്ച നടത്തി. ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്റുല്ല, ഹമാസ് ഡെപ്യൂട്ടി ചീഫ് സാലിഹ് അൽ അറൗറി, ഇസ്ലാമിക് ജിഹാദ് അധ്യക്ഷൻ സിയാദ് അൽ നഖാല എന്നിവരാണ് ചർച്ച നടത്തിയത്. എവിടെയായിരുന്നു കൂടിക്കാഴ്ച എന്നതിൽ വ്യക്തതയില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this