പതിനാലുകാരിയെ രണ്ടുവർഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടിയിലെ സി. അബ്ദുൾ റാഷിദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്.

എടച്ചാക്കൈയിൽ മദ്രസ അധ്യാപകനായിരുന്ന ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ വെച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി രാത്രിയിൽ വീട്ടിലെത്തിയായിരുന്നു പീഡനം. നിലവിൽ തൃക്കരിപ്പൂരിലെ ലൈറ്റ് സൗണ്ട് സ്ഥാപനത്തിലാണ് ഇയാൾ ജോലിയെടുക്കുന്നത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.



