Wednesday, October 7, 2026
HomeNewsപതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തു; ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി

പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തു; ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി

Published on

ലൈംഗികമായി പലതവണ ദുരുപയോഗം ചെയ്ത ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി. 28കാരനായ അധ്യാപകൻ പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നാലെ ഇതിന്റെ പ്രതികാരമായി വിദ്യാർഥി അധ്യാപകനെ മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഓഗസ്റ്റ് 30ന് നടന്ന സംഭവത്തെ തുടർന്ന് കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡൽഹി ജാമിയ നഗർ ബാട്ല ഹൗസിലെ രണ്ടാംനിലയിലെ മുറിയിൽ നിന്ന് രക്തം വരുന്നതായി പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചിരുന്നു. മുറി തുറന്നിട്ട നിലയിലായിരുന്നുവെന്നും കഴുത്തിൽ ആഴത്തിൽ മുറിവേറിയ നിലയിൽ അധ്യാപകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പിന്നാലെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ, ട്യൂട്ടർ സ്വവർഗാനുരാഗിയാണെന്നും രണ്ട് മാസം മുമ്പ് കുട്ടിയെ പരിചയപ്പെട്ടതായും പിന്നീട് നിരവധി തവണ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പോലീസ് കണ്ടെത്തി. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് തനിക്ക് വഴങ്ങിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

സംഭവ ദിവസം, ജാമിയ നഗറിലെ വീട്ടിൽ തന്നെ കാണാൻ വരണമെന്ന് അധ്യാപകനിൽ നിന്ന് വിളിച്ചതിനെത്തുടർന്ന്, കുട്ടി മൂർച്ചയുള്ള പേപ്പർ കട്ടറുമായി അപ്പാർട്ട്മെന്റിലെത്തി അധ്യാപകന്റെ കഴുത്ത് മുറിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ ഒറ്റമുറി അപ്പാർട്ട്മെന്റ് ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. വസ്തു വാടകയ്ക്കായിരുന്നുവെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാടകക്കാരൻ ഒഴിപ്പിച്ചതാണെന്നും പോലീസ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...