Wednesday, October 7, 2026
HomeNewsഅഞ്ചു സുഹൃത്തുക്കളുമായി ചേർന്നു ഭർത്താവ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പല...

അഞ്ചു സുഹൃത്തുക്കളുമായി ചേർന്നു ഭർത്താവ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ വച്ച് പീഡനം

Published on

ഇരുപത്തിമൂന്നു വയസ്സുകാരിയായ യുവതിയെ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്നു ബലാത്സംഗം ചെയ്ത കേസിൽ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. 2020 മുതൽ 2021 വരെയായിരുന്നു പീഡനം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവിനെ തുടർന്നാണ് പുണെയിലെ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

2017ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നു രണ്ടു വർഷത്തിനുശേഷം യുവതി തിരികെ വീട്ടിലേക്കു പോന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ ഭർത്താവ് ഇവിടെയെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് അഞ്ചു സുഹൃത്തുക്കളുമായി ചേർന്നു ഭർത്താവ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ വച്ച് പീഡനം തുടർന്നു, മരപ്പലക ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ട് ഉപദ്രവിക്കുകയും ചെയ്തു

യുവതിയുടെ പിതാവ് അടുത്തിടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് അധികൃതർ പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് പുണെയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. “പരാതിയിൽ ഞങ്ങൾക്ക് നൽകിയിട്ടുള്ള സ്ത്രീയുടെ ഭർത്താവിനും അഞ്ച് സുഹൃത്തുക്കൾക്കുമായി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...