Wednesday, October 14, 2026
HomeFEATUREDസർക്കാർ ജോലി വേണ്ടെന്നു വച്ച് പാമ്പ് ...

സർക്കാർ ജോലി വേണ്ടെന്നു വച്ച് പാമ്പ് പിടുത്തത്തിനിറങ്ങിയ ആളാണ് വാവസുരേഷ് ;ഗണേഷ് കുമാർ

Published on

ഇഴജന്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പലതിലും സഹായ ഹസ്തവുമായി ഓടിയെത്തുന്ന വാവ സുരേഷ് കേരളീയർക്ക് സുപരിചിതനാണ്.

ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തലുമായി മുൻ മന്ത്രിയും പത്തനാപുരം എംഎൽഎയുമായ ഗണേഷ്കുമാർ രംഗത്തെത്തിയിരിക്കുകയാണ്.

2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും താനും കൂടി ഇടപെട്ട് വാവ സുരേഷിന് വനംവകുപ്പിൽ ജോലി നൽകാൻ തീരുമാനിച്ചിരുന്നു എന്നുള്ളതായിരുന്നു പ്രസ്തുത വെളിപ്പെടുത്തൽ.

വവ സുരേഷിനെതിരെ അടിസ്ഥാന രഹിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ പ്രതികരിക്കുന്ന വേളയിലാണ് മുൻ വനംമന്ത്രികൂടിയായ ഗണേശ് കുമാർ എംഎൽഎ ഇക്കാര്യവും വെളിപ്പെടുത്തിയത്.

അന്ന് ജോലി നൽകമെന്നു പറഞ്ഞപ്പോൾ അത് വേണ്ടെന്ന് വച്ചയാളാണ് വാവ സുരേഷ് എന്നും ഗണേഷ് കുമാർ വെളിപ്പെടുത്തി.

സുരേഷിനെ അറിയാവുന്നവർ ആരുംതന്നെ അദ്ദേഹത്തെ കുറ്റം പറയില്ലെന്നും വിമർശിക്കുന്നവർ സ്വയം ലജ്ജിതരാകുമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.ജോലി നൽകുന്ന കാര്യം പറയാനായി താൻ വാവ സുരേഷിനെ ഓഫീസിലേക്ക് വിളിച്ചുവെന്നും, വാവ സുരേഷ് വന്ന് കാര്യം കേട്ട ശേഷം കൂപ്പുകൈയോടെ എന്നോട് ജോലിയിൽ നിന്നും സുരേഷിനെ ഒഴിവാക്കണമെന്നും, ധിക്കാരമാണെന്ന് വിചാരിക്കരുതെന്നും അന്ന് സുരേഷ് പറഞ്ഞു.

കുട്ടിക്കാലം മുതൽ പാമ്പിനെ പിടിക്കുകയും, അതിനെ അതിൻ്റെ ആവാസ വ്യവസ്ഥയിൽ തുറന്നുവിടുകയും ചെയ്യുന്ന ആളാണ് താനെന്നും, ആളുകൾ തല്ലിക്കൊല്ലുന്നതിൽ നിന്ന് അതിനെ രക്ഷിക്കുകയാണ് താൻ ചെയ്യുന്നതെന്നും വാവ പറഞ്ഞു. പലർക്കും ഭയമുള്ള ഈ ജീവിയെ കുറിച്ചുള്ള ഭയം മാറ്റി കൊടുക്കുകയാണ് ഞാൻ ചെയ്യുന്നതെന്നും വാവ സുരേഷ് അന്നു തന്നോടു പറഞ്ഞതായും ഗണേഷ് കുമാർ വ്യക്തമാക്കി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....