ഏറ്റുമാനൂർ പേരൂർ കവലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇടിച്ച കാർ നിർത്താതെ പോയി. കാർ യാത്രക്കാരി മാടപ്പള്ളി പറത്താനം നിജാ ജോണിനു (37) പരുക്കേറ്റു.

അബോധാവസ്ഥയിലായ ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന ഭർത്താവ് പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു അപകടം.

നെടുമ്പാശേരിയിൽനിന്നു കറുകച്ചാലിലേക്കു പോയ കാർ കോവിൽപാടം റോഡിൽനിന്ന് ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാത കുറുകെ കടക്കുന്നതിനിടെ പാലാ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

നെടുമ്പാശേരിയിൽനിന്നു വന്ന കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടം വരുത്തിയ കാർ കോട്ടയം ഭാഗത്തേക്ക് ഓടിച്ചുപോയി.

അപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗതകുരുക്ക് കാർ നീക്കിയതിനു ശേഷം പുനസ്ഥാപിച്ചു



