Sunday, May 5, 2024

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്ന് രമേശ് ചെന്നിത്തല

Electionതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്ന് രമേശ് ചെന്നിത്തല

എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അതിന്റെ പിന്തുടര്‍ച്ചയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്ന് അവകാശപ്പെട്ട രമേശ് ചെന്നിത്തല എക്‌സിറ്റ് പോള്‍ കണ്ട് ജനങ്ങളും പ്രവര്‍ത്തകരും പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും എക്‌സിറ്റ് പോള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രം കേരളത്തിലുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles