Saturday, October 10, 2026
HomeTOP NEWSKERALAഅയർലൻഡിൽ ഇന്ത്യക്കാരന് അക്രമിസംഘത്തിൻ്റെ ക്രൂരമർദനം: അയർലൻഡിലെത്തിയത് മൂന്നാഴ്ച മുൻപ്

അയർലൻഡിൽ ഇന്ത്യക്കാരന് അക്രമിസംഘത്തിൻ്റെ ക്രൂരമർദനം: അയർലൻഡിലെത്തിയത് മൂന്നാഴ്ച മുൻപ്

Published on

അയർലൻഡിൽ ഇന്ത്യക്കാരന് അക്രമിസംഘത്തിൻ്റെ ക്രൂരമർദനം. തലസ്ഥാനമായ ഡബ്ലിന് സമീപം പാർക്ക്ഹിൽ റോഡിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. അക്രമികൾ ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി അർധനഗ്നനാക്കുകയും ചെയ്തു. ആക്രമണത്തിനിരയായ വ്യക്തി മൂന്നാഴ്ച മുൻപാണ് അയർലൻഡിലെത്തിയത്. നാൽപ്പതുകളാണ് ഇദ്ദേഹത്തിന്റെ പ്രായം. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യക്കാരന് നേരെയുണ്ടായത് വംശീയ ആക്രമണമാണോയെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിന്റെ മൂക്കിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്തമൊലിപ്പിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെ ഡിസ്‌ചാർജ് ചെയ്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അറസ്റ്റുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അയർലൻഡ് പോലീസ് അറിയിച്ചു. അയർലൻഡിലെ ഇന്ത്യൻ അംബാസഡർ സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this