Sunday, October 11, 2026
HomeTOP NEWSKERALAതരൂർ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ട‌ിക്കുന്നു: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ്, ഹൈക്കമാൻഡിന് കടുത്ത അതൃപ്തി

തരൂർ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ട‌ിക്കുന്നു: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ്, ഹൈക്കമാൻഡിന് കടുത്ത അതൃപ്തി

Published on

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. കഴിഞ്ഞദിവസം ദീപ ദാസ് മുൻഷി പ്രധാന നേതാക്കളെ വിളിച്ച് നടത്തിയ യോഗത്തിൽ ഇതുസംബന്ധിച്ച് ശാസന നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച‌ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആ വിഷയം ചർച്ചയാകരുതെന്നായിരുന്നു പൊതുധാരണ. ഈ തർക്കം പാർട്ടിക്ക് ഗുണം ചെയ്യില്ല എന്നു മാത്രമല്ല, ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്ന് കെ.സി. വേണുഗോപാൽ നിലപാടെടുത്തു.

ക്രെഡിറ്റിനായി തർക്കിക്കുന്നവർ, സ്ഥാനാർഥിത്വം നഷ്‌ടപ്പെട്ടിട്ടും ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച വി.എസ്. ജോയിയെ മാതൃകയാക്കണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രവർത്തകരുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കെ. മുരളീധരനും അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് ഷാഫി പറമ്പിലും ജനങ്ങളാണ് ക്യാപ്റ്റനെന്ന് രാഹുൽ മാങ്കൂട്ടത്തിലും നിലപാടെടുത്തു. കൂട്ടായ വിജയമാണെന്ന് ഹൈക്കമാൻഡും വ്യക്തമാക്കുന്നു.

അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ കെ. സുധാകരൻ ആവശ്യപ്പെട്ടെങ്കിലും വലിയതോതിൽ സ്വീകാര്യത ലഭിച്ചില്ല. അൻവർ മുന്നണിയിൽ വേണ്ടതില്ലെന്ന അഭിപ്രായത്തിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. അതിനിടെ ശശി തരൂരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഒപ്പംകൂട്ടി മുന്നോട്ടുപോകണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്നാൽ തരൂർ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ട‌ിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനം വേണമെന്നുമുള്ളതാണ് മറ്റു പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യങ്ങളിലൊന്നും പാർട്ടി അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് സൂചന.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this