Saturday, October 10, 2026
HomeLATEST NEWSതങ്ങളുടെ തിരിച്ചടി തടയാൻ ഇസ്രയേലിനെ സഹായിക്കരുത്: അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ

തങ്ങളുടെ തിരിച്ചടി തടയാൻ ഇസ്രയേലിനെ സഹായിക്കരുത്: അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ

Published on

ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. തങ്ങളുടെ തിരിച്ചടി തടയാൻ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനെ സഹായിക്കുകയാണെങ്കിൽ മേഖലയിലുള്ള ഈ മൂന്നുരാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാൻ അറിയിച്ചതായും റിപ്പോർട്ടുകളിലുണ്ട്.

‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാൻ ഇസ്രയേലിന് നേരേ ആക്രമണം നടത്തുന്നത്. ഇസ്രയേലിന് തക്കതായ തിരിച്ചടി നൽകിയെന്നും ‘അരാഷ്’ ചാവേർ ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങൾ ഭേദിച്ചതായുമാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ ആക്രമണത്തിൽ സംയുക്ത സൈനികമേധാവി മേജർ ജനറൽ മുഹമ്മദ് ബഖേരിയും റെവല്യൂഷണറി ഗാർഡ് ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമിയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.

ആണവകേന്ദ്രങ്ങൾക്ക് നേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആൾനാശമുണ്ടായിട്ടില്ലെന്നും നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ തുടങ്ങിയ ആണവകേന്ദ്രങ്ങളിൽ പരിമിതമായ നാശനഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇറാൻ ആണവോർജ സംഘടനാ വക്താവ് ബെഹ്റൗസ് കമാൽവാണ്ടി പറഞ്ഞു.

അതിനിടെ, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി പുതിയ സൈനിക മേധാവിയായി മേജർ ജനറൽ അമീർ ഹത്താമിയെ നിയമിച്ചു. ഇറാൻ സൈന്യത്തിന്റെ ചീഫ് കമാൻഡറായാണ് മുൻ പ്രതിരോധമന്ത്രിയായ ഹത്താമിയെ നിയമിച്ചതെന്ന് ഇറാൻ വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു‌. മുഹമ്മദ് ഹുസൈൻ ബഖേരി കൊല്ലപ്പെട്ട സാഹചര്യത്തിൽ മേജർ ജനറൽ സയ്യിദ് അബ്‌ദുൾറഹീം മൗസവിയെ സംയുക്ത സൈനികമേധാവിയായും നിയമിച്ചിരുന്നു. ഇസ്രയേലിൻ്റെ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായും 320 പേർക്ക് പരിക്കേറ്റതുമായാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇറാൻ്റെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാനിൽ വീണ്ടും ആക്രമണം നടത്താൻ രാജ്യത്തിൻ്റെ വ്യോമസേന തയ്യാറാണെന്ന് ഇസ്രയേൽ പ്രതിരോധ സേനയും(ഐഡിഎഫ്) വ്യക്തമാക്കി. ഇറാനിലേക്കുള്ള വഴി തുറന്നിരിക്കുകയാണെന്നും പദ്ധതികളനുസരിച്ച് വ്യോമസേനയുടെ കൂടുതൽ പോർവിമാനങ്ങൾ ഇറാനിലെ ലക്ഷ്യകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നും ഐഡിഫ് വൃത്തങ്ങൾ അറിയിച്ചു. ഇറാൻ മിസൈൽ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ ഇറാനിലെ ഒൻപത് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ പ്രതിരോധസേന അവകാശപ്പെടുന്നത്. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്നപേരിൽ നടത്തിയ ആക്രമണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ഒൻപത് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായും ഇറാനിലെ 150 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇറാൻ തൊടുത്തുവിട്ട ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും രാജ്യത്തിന് തടയാനായെന്നും ഇസ്രയേൽ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this